കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ആശ്വാസ പ്രഖ്യാപനവുമായി രംഗത്ത്. അപകടത്തിൽപ്പെട്ടവരുടെ ഇൻഷുറൻസ് ക്ലെയിമുകൾ അതിവേഗം തീർപ്പാക്കുമെന്ന് എൽഐസി അറിയിച്ചു.
ദുരന്തസാഹചര്യങ്ങളിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഉടൻ സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് എൽഐസി പ്രത്യേക ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചത്. ......
ബംഗളുരു: പിന്നോക്ക വിഭാഗ- ന്യൂനപക്ഷ- ദളിത് കൂട്ടായ്മയായ 'അഹിന്ദ'യാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കരുത്തും പിൻബലവും. 136 അംഗങ്ങളുള്ള കോൺഗ്രസ്സ് നിയമസഭാകക്ഷിയിൽ അഹിന്ദയ്ക്കാണ് ഭൂരിപക്ഷം. ......
അഹമ്മദാബാദിൽ ബോയിങ് 787 ഡ്രീംലൈനർ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായി റിപ്പോർട്ട്. പോലീസ് ഡെപ്യൂട്ടി കമ്മീഷണർ കനൻ ദേശായിയെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ......
അഹമ്മദാബാദിനടുത്ത് എയർ ഇന്ത്യയുടെ AI 171 വിമാനം തകർന്നുവീണ സംഭവത്തിൽ, വിമാനാപകടത്തിന്റെ കാരണങ്ങളായി വ്യോമയാന വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത് അമിതഭാരം, പക്ഷികളെ ഇടിച്ചത്, ഒരേ സമയം രണ്ട് എഞ്ചിനുകൾ തകരാറിലായത് തുടങ്ങിയവയാണ്. വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്ക്പിറ്റ് വോയിസ് റെക്കോർഡറും പരിശോധിച്ചുവരികയാണ് അന്വേഷണ ഉദ്യോഗസ്ഥർ.
വിമാനം ടേക്ക്-ഓഫിന് ശേഷം ഉയരം നേടാൻ പാടുപെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ......
ന്യൂഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാരും രജിസ്ട്രി ഉദ്യോഗസ്ഥരും അനുശോചനം അറിയിച്ചു. ......
ന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യൽ നിയമന പ്രക്രിയയെ ശക്തമായി പിന്തുണച്ചുകൊണ്ട്, കൊളീജിയം സംവിധാനം ചില പോരായ്മകളുണ്ടെങ്കിലും, എക്സിക്യൂട്ടീവിന്റെയും നിയമനിർമ്മാണ സഭയുടെയും ഇടപെടലുകളിൽ നിന്ന് ജുഡീഷ്യറിയെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന ഉപാധിയാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.
കഴിഞ്ഞയാഴ്ച അമേരിക്കയിലെ സിയാറ്റിൽ സർവകലാശാല സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ജസ്റ്റിസ് കാന്ത് ഈ നിരീക്ഷണം നടത്തിയത്. ഇന്ത്യയിൽ ജുഡീഷ്യൽ സ്വയംഭരണം നിലനിർത്തുന്നതിൽ കൊളീജിയം സംവിധാനം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
“ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കൊളീജിയം സംവിധാനം, അധികാര വിഭജന തത്വത്തിന്റെ പ്രായോഗികമായ പ്രയോഗത്തിന്റെ ഒരു മികച്ച മാതൃകയാണ്. ......
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച കാബിൻ ക്രൂ റോഷ്നി രാജേന്ദ്രയുടെ വിയോഗം താങ്ങാനാകാതെ സുഹൃത്തുക്കൾ. ആകാശ യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇരുപത്തേഴുകാരി സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു. ......
അഹമ്മദാബാദിൽ ഇന്നലെ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 294 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ......